Saturday 23 February 2013

വീണ്ടും സ്ഫോടന സാഹിത്യം !!, ആര് ജയിക്കും? മനോരമ.. മാതൃഭൂമി.. കൌമുദി.. മംഗളം ?

വീണ്ടും സ്ഫോടനം, ഇത്തവണ ഹൈദരാബാദില്‍ , പ്രാധാനമന്ത്രി ആഭ്യന്തര മന്ത്രിയും രാഷ്ട്രീയ നേതാക്കളും ഞെട്ടി, സാധാരണക്കാരനായ ഇന്ത്യാക്കാരന്‍ ഞെട്ടിയോ? ഇടക്കിടെ രാജ്യത്ത് പൊട്ടിത്തെറികള്‍ ഉണ്ടാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്യുന്നു, കുറ്റവാളികള്‍ ഒരിക്കലും പിടിക്കപ്പെടുന്നില്ല...കേന്ദ്ര ഭരണം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നത്..ഒരു പക്ഷേ വെറും യാദൃശ്ചീകമാവാം. ഏതായലും ഇന്ത്യക്കാര്‍ ഞെട്ടുകയല്ല, സമാധാനിക്കുകയാണ്, ഭീകരവാദികള്‍ക്ക് മുമ്പില്‍ മുട്ടുവിറച്ച് നില്‍ക്കുന്നവര്‍ ഭരിക്കുന്ന നാട്ടില്‍ ഇത്രയൊക്കെ അല്ലേ നടന്നുള്ളൂ....  , ദൈവസാഹായം തന്നെ. 
ചാനല്‍ ചര്‍ച്ചകളും മുഖ പ്രസംഗംങ്ങളും പൊടി പൊടിപൊടിക്കട്ടെ....ഒരാഴ്ച കഴിഞ്ഞ് നമുക്ക് എല്ലാം മറക്കാം..... വീണ്ടും പൊട്ടുമ്പോള്‍ വീണ്ടും ജാഗരൂകരാവാം. മലയാളത്തില്‍ പുതുതായി രൂപം കൊണ്ട സ്ഫോടന സാഹിത്യം 'വിജൃംഭിതമാകുന്ന' നാളുകളാണ് കടന്നു പോകുന്നത്.

Tuesday 19 February 2013

അമൃതമാര്‍ ആഘോഷിക്കപ്പെടുമ്പോള്‍ ..


സാംസ്കാരിക കേരളം ആനന്ദ നൃത്തമാടുകയാണ്, തന്നെ കമ്മന്‍റടിച്ച നാല് പൂവാലന്മാരെ കരാട്ടെ ക്കാരിയായ പെണ്‍കുട്ടി അടിച്ചു വീഴ്ത്തി, ഇടിച്ചു പരുവമാക്കി... ചാനലുകളില്‍ അവള്‍ക്ക് സ്വീകരണം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ജയ് വിളി. വനിതാ 'വിമോചകര്‍' മാത്രമല്ല, കേരളം മൊത്തത്തില്‍   പെണ്‍കുട്ടികളെ ഉപദേശിക്കുന്നു. കണ്ടു പടി. പെണ്‍ കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം....എങ്ങനെ വേണം? തനിക്ക് ഇഷ്ടമില്ലാത്തത് ആരെങ്കിലും ചെയ്താല്‍ , പറഞ്ഞാല്‍ നിയമം കയ്യില്‍ എടുക്കണം. അവനെ കൈകാര്യം ചെയ്തേക്കണം. കാരണം പൊതു സമൂഹത്തിന് നിയമ സംവിധാനത്തില്‍ വിശ്വസം നഷ്ടപ്പെട്ടിരിക്കുന്നു.!! ഒരു പരിഷ്കൃത സമൂഹത്തില്‍ തനിക്കെതിരെ കയേറ്റം ഉണ്ടായാല്‍ പരാതിപ്പെടാന്‍ നിയമപാലകര്‍ ഉണ്ടാവും, കോടതികള്‍ ഉണ്ടാവും. പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് അവരാണ് കുറ്റവാളിക്ക് ശിക്ഷ വിധിക്കുന്നത്. എന്നാല്‍ ഈ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വസം നഷ്ടപ്പെട്ടാലോ? പിന്നെ കണ്ണിന് കണ്ണ് , പല്ലിന് പല്ല്...ഇങ്ങനെ പെരുമാറുന്ന ഒരു സമൂഹത്തെ ലോകം 'അപരിഷ്കൃതര്‍' എന്ന് വിളിക്കും. അമൃത എന്ന പെണ്‍ കുട്ടിയെ പുകഴ്താത്ത ആരുണ്ട് കേരളത്തില്‍ ?. അതായത് ഭരണ സംവിധാനത്തില്‍ വിശ്വാസമുള്ള ആരുണ്ട് കേരളത്തില്‍ ?

Sunday 17 February 2013

മറുനാടന്‍ മലയാളി മനോരമയുടെ ആരായിട്ടുവരും?

മലയാളത്തില്‍ ഏറ്റവും അധികം വായനക്കാരുള്ള വെബ്സൈറ്റുകളില്‍  ഒന്നാണ് മറുനാടന്‍ മലയാളി. വായനക്കാരെ വികാര വിജൃംഭിതരാക്കുന്ന തലക്കെട്ടുകളും ഒരല്‍പം അതിവായനയും  കൂടി ചേര്‍ത്താണ് മറുനാടന്‍  വിഭവങ്ങള്‍. ഒരുക്കുന്നത്. വഴിയോരത്ത് വ്യാപാരം നടത്തുന്നവനും ഷോപ്പിങ് മാളില്‍ വ്യാപാരം നടത്തുന്നവനും വ്യാപാരിയാണ്, എന്നു കരുതി ഷോപ്പിങ് മാളിലെ സെയില്‍സ് മാനെപ്പോലെ കോട്ടും സ്യൂട്ടും ഇട്ട്, ശ്വാസം വലിച്ചു പിടിച്ച് ശബ്ദം താഴ്ത്തി മുഖത്തൊരു മന്ദഹാസവുമായി നിന്നാല്‍ തെരുവില്‍ കച്ചവടം നടക്കുമോ? അവിടെ ഒന്ന് വിളിച്ച് കൂവേണ്ടി വരും, ആദായ വില, ഒന്നെടുത്താല്‍ നാലെണ്ണം ഫ്രീ.... നാലെടുത്താല്‍ നാല്‍പത് ഫ്രീ....ചേച്ചീ, ചേട്ടാ ഒന്ന് കേറിയിട്ട് പോ....  , തെരുവുകച്ചവടം ഒരു മോശം കാര്യം അല്ലാത്തതിനാലും വഴിപോക്കര്‍ തിരിഞ്ഞു നോക്കാന്‍ ചില നമ്പരുകളൊക്കെ പ്രയോഗിക്കുന്നത് ഒരു തെറ്റല്ലാത്തതുകൊണ്ടും മറുനാടന്‍റെ  പൊടിക്കൈകള്‍ നമുക്ക് സമ്മാനിക്കുക ഒരു ചെറു ചിരി മാത്രമാണ്.

Sunday 10 February 2013

കരണത്തടി ആദ്യം വേണ്ടതാര്‍ക്ക്? വി എസ്സിനോ ബസന്തിനോ?

ജസ്റ്റിസ് ബസന്തിന് പിന്നാലെയാണ് ഡ്രാക്കുളമാര്‍.,.. കരണത്തടിക്കണം, എറിഞ്ഞു കൊല്ലണം, നാട് കടത്തണം,.....വിപ്ലവപ്പാര്‍ട്ടികള്‍ മുതല്‍ പശുവാദി പാര്‍ട്ടികള്‍ വരെ ബസന്തിനെതിരെ ഉറഞ്ഞുതുള്ളുകയാണ്, കോലം കത്തിക്കുന്നു, വഴിതടയുന്നു..... വീടിന് കല്ലെറിയുന്നു. സാംസ്കാരിക കേരളത്തിന്‍റെ സംരക്ഷകരും അപ്പോസ്തലന്മാരും കൂടി ചേര്‍ന്ന് നാടിനെ പിടിച്ച് കുലുക്കുകയാണ്.ഇങ്ങനെ ആക്രോശിക്കാന്‍ മാത്രം  ജസ്റ്റിസ് ബസന്ത് ചെയ്ത തെറ്റ് എന്താണ്? 7 വര്‍ഷം മുമ്പ് സൂര്യനെല്ലി കേസില്‍ താന്‍ എഴുതിയ ഒരു വിധി ശരിയായിരുന്നു എന്ന്‍ ആവര്‍ത്തിച്ചു പറയുകയല്ലേ ബസന്ത് ചെയ്തത്.?
എന്തു കൊണ്ട് താന്‍ അങ്ങനെ ഒരു വിധി എഴുതി എന്ന്‍ ഒരു പെണ്ണിന്‍റെ മുമ്പില്‍ വിശദീകരിച്ചു, പുറത്തു പറയരുത് എന്ന നിബന്ധനയോടെ.
ഒരു എക്സ്ക്ളൂസീവ് കിട്ടുമെങ്കില്‍ അടിവസ്ത്രം വരെ അഴിക്കാന്‍ തയ്യാറാകുന്ന വിധം ചാനല്‍  'ഗേള്‍സ്' പുരോഗമിച്ച കാര്യം അറിയാതെ പോയത് മാത്രമല്ലേ ജസ്റ്റിസ് ബസന്ത്  ചെയ്ത തെറ്റ്?

Thursday 7 February 2013

പിണറായി സഖാവിന് ഒരു റെഡ് സല്യൂട്ട്.

സി പി എമ്മിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കാരണം ലക്ഷക്കണക്കായ മലയാളികളെപ്പോലെ ബ്ലോഗനും ആ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.  പക്ഷേ മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടെയും ഇളയ മകനായി 1944 ല്‍ ജനിച്ച് ആയിരമായിരം ചോരച്ചാലുകള്‍ നീന്തിക്കയറിയ വിപ്ലവ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി ഉയര്‍ന്ന  പിണറായി സഖാവിനെക്കുറിച്ച്  രണ്ടു വാക്ക് പറയാതിരിക്കാന്‍ വയ്യ. വിദ്യാര്‍ഥി - യുവജന രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന്‍, ഇരുപത്തിനാലാമത്തെ വയസ്സില്‍ സി പി എം ജില്ലാകമ്മിറ്റിയില്‍ എത്തി. ആദ്യമായി കേരള നിയമ സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെടുംബോള് വയസ്സ് 26. കൊണ്ടും കൊടുത്തും വിവാദങ്ങളിലൂടെയും വിപ്ലവങ്ങളിലൂടെയും  ഊളിയിട്ടുകൊണ്ടുള്ള ജീവിതയാത്ര 68 ല്‍ എത്തിനില്‍ക്കുമ്പോഴും പിണറായി സഖാവിന് പകരക്കാരില്ല. പിണറായിക്ക് പകരം പിണറായി മാത്രം.

Wednesday 6 February 2013

സൌദിയില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള ദൂരം; സ്ത്രീകള്‍ക്ക്

മനാല്‍ അല്‍  ശരീഫിനെ നമുക്കെല്ലാം അറിയാം, സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാത്ത ലോകത്തെ ഒരേയൊരു രാജ്യമായ സൌദി അറേബ്യയില്‍ 'ഡ്രൈവിങ്' അവകാശത്തിന് വേണ്ടി പൊരുതുന്ന സ്ത്രീകളുടെ നേതാവും വക്താവും ആണ്  മനാല്‍.,. സൌദി നിരത്തിലൂടെ വണ്ടിയോടിച്ച് യൂടുബീല്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ ജയില്‍ ശിക്ഷ വാങ്ങിയ മനാലിനെ 'സൌദിയിലെ സ്ത്രീ അസ്വാതന്ത്ര്യത്തിന്റെ' പ്രതീകമായി ലോകമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. അതിന്‍റെ അലയൊലികള്‍ മലയാള മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പ്രത്യക്ഷപ്പെട്ടു. സൌദി എന്ന യാഥാസ്ഥിക രാജ്യത്തെക്കുറിച്ച് അവിടത്തെ സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ച് പരമാവധി വലിപ്പത്തില്‍  'ഉലക്കമുക്കി'യ എഴുത്തുകള്‍ ലോകമാസകലം പരന്നു.

Sunday 3 February 2013

സ്ത്രീ അമ്മയാണ് പെങ്ങളാണ് മകളാണ്....വേശ്യയാണ് കൂട്ടികൊടുപ്പുകാരിയാണ്


സൂര്യനെല്ലിയിലേക്ക്  ജനശ്രദ്ധ തിരിഞ്ഞതോടെ സ്ത്രീപീഡന വാര്‍ത്തകളുടെ സ്ഥാനം വീണ്ടും പത്രങ്ങളുടെ ഉള്‍പ്പെജില്‍ നിന്ന് ഒന്നാം പേജിലേക്ക് മാറിയിരിക്കുന്നു.  അലക്കിത്തേച്ച വസ്ത്രവും നിത്യേനയുള്ള കുളിയും മാത്രമേ കേരളത്തില്‍ ഒരു പരിഷ്കൃത സമൂഹത്തിന്‍റെ അടയാളമായി അവശേഷിക്കുന്നുള്ളൂ...... ഡല്‍ഹിയിലെയും സൂര്യനെല്ലിയിലെയും രാജ്യത്തെ ഒട്ടനവധി പെണ്‍കുട്ടികളുടെയും 'മാനം' മാനം മുട്ടെ ഉയരുന്ന ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുന്നു, സ്ത്രീയുടെ 'നാളെകള്‍' ഉത്തരവാദിത്ത്വ ബോധമുള്ള ഓരോ പൌരനിലും ആധിയും ആശങ്കയും ഉളവാക്കുന്നു.

ഈ കുതൂഹുലങ്ങള്‍ക്കിടയില്‍ പക്ഷേ നിസ്സഹായനായ പുരുഷന്‍റെ അഭിമാനം നിര്‍ദ്ദാക്ഷിണ്യം ചവിട്ടി മെതിക്കപ്പെടുന്നത് ആരും കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

Saturday 2 February 2013

നിങ്ങളെന്നെ പോപ്പുലര്‍ ഫ്രണ്ടാക്കി, ശ്രീ ശ്രീ ചാര്‍ളി തോമസുമായി അഭിമുഖം

ഇന്നലെയാണ് ( ജനുവരി 30 ബുധനാഴ്ച) സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിച്ച ആ വാര്‍ത്ത പുറത്തു വന്നത്. പ്രമുഖ ബ്ലോഗ്ഗര്‍ ചാര്‍ളി തോമസ് പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ന്നിരിക്കുന്നു, ചാര്‍ളിക്ക്  മെമ്പര്‍ ഷിപ്പ് കൊടുത്ത് സ്വീകരിച്ചത് കോഷിക് അബു. !!  പേരിന്‍റെ അറ്റത്ത് 'അബു' ഉള്ളത് കൊണ്ട് അങ്ങേര്പോപ്പുലര്‍ ഫ്രണ്ടില്‍ ചേരുന്നതില്‍ അല്‍ഭുതം ഇല്ല, പക്ഷേ ചാര്‍ളി .!!?
കൊങ്ങിണി ഭാഷയിലെ  ബ്ലോഗ് കണ്ടുപിടിച്ചത് ചാര്‍ളിയാണ് ഇപ്പോള്‍ കൊങ്ങിണി  ബ്ലോഗ്ഗ് വ്യവസായത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍.,  . ആയിരക്കണക്കിന്  ആരാധകരും, നൂറു കണക്കിന് കമ്മന്‍റ് തൊഴിലാളികളും ഉള്ള ചാര്‍ളി,. ഈയിടെ നടത്തിയ ഒരു അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഒബാമയെ എടുത്ത് പൊക്കി 'ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നില്‍ തെളിയിച്ച ചാര്‍ളി.
ചാര്‍ളി  എന്തു പറയുന്നു എന്ന്‍ കേള്‍ക്കാന്‍ ഫേസ്ബുക്ക് കൂര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിന് അനുവാചകര്‍  ഉള്ള സെലിബ്രിറ്റി ..... ഫാന്‍സുകാര്‍ സ്നേഹപൂര്‍വ്വം കൊച്ചായോ  എന്ന് നീട്ടി വിളിക്കുന്ന ചാര്‍ളി  പോപ്പുലര്‍ ഫ്രണ്ട് എന്ന 'തീവ്രവാദ ' പ്രസ്ഥാനത്തില്‍ ചേരുകയോ?

Friday 1 February 2013

നിങ്ങളെന്നെ പോപ്പുലര്‍ ഫ്രണ്ട് ആക്കി; ബെര്‍ളി തോമസുമായി അഭിമുഖം

ഇന്നലെയാണ് ( ജനുവരി 30 ബുധനാഴ്ച) സോഷ്യല്‍ മീഡിയയെ പ്രകമ്പനം കൊള്ളിച്ച ആ വാര്‍ത്ത പുറത്തു വന്നത്. ബെര്‍ളി തോമസ് പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ന്നിരിക്കുന്നു, ബെര്‍ളിക്ക് മെമ്പര്‍ ഷിപ്പ് കൊടുത്ത് സ്വീകരിച്ചത് ആഷിക്ക് അബു. !!  അറബിയില്‍ പേരുള്ള അബു പോപ്പുലര്‍ ഫ്രണ്ടില്‍ ചേരുന്നതില്‍ അല്‍ഭുതം ഇല്ല, പക്ഷേ ബെര്‍ളി.!!...മലയാള ബ്ലോഗ് വ്യവസായത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ബെര്‍ളി, ലക്ഷക്കണക്കിന് ആരാധകരും, നൂറു കണക്കിന് കമ്മന്‍റ് തൊഴിലാളികളും ഉള്ള ബെര്‍ളി , ബെര്‍ളി എന്തു പറയുന്നു എന്ന്‍ കേള്‍ക്കാന്‍ ഫേസ്ബുക്ക് കൂര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിന് അനുവാചകര്‍  ഉള്ള ബെര്‍ളി..... ഫാന്‍സുകാര്‍ സ്നേഹപൂര്‍വ്വം അച്ചായോ എന്ന് നീട്ടി വിളിക്കുന്ന ബെര്‍ളി പോപ്പുലര്‍ ഫ്രണ്ട് എന്ന 'തീവ്രവാദ ' പ്രസ്ഥാനത്തില്‍ ചേരുകയോ?  ബെര്‍ളിയെ  കിട്ടാന്‍ ചാനല്‍ കുമാരന്‍മാര്‍ നാടുനീളെ പായുന്നുണ്ട്, ഇത് വരെ കണ്ടു കിട്ടിയിട്ടില്ല, പാലായിലെ റബ്ബര്‍ എസ്റ്റേറ്റില്‍ ചെന്ന ചില പത്രക്കാര്‍ ഘടാഘടിയന്‍ മാരായ മുതലക്കുഞ്ഞുങ്ങളെക്കണ്ട് ഓടി രക്ഷപ്പെട്ടെന്നും ചിലരൊക്കെ ചെറുമികളുടെ വീട്ടില്‍ ഒളിവ് ജീവിതം നയിക്കുന്നുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു.
എന്നാലും എന്‍റെ ബെര്‍ളീ എന്ന് നെടുവീര്‍പ്പിട്ട്, ഇന്നത്തേക്ക് ഉള്ള ബൈറ്റ് ഒപ്പിക്കാന്‍ ഏതവനിട്ട് പണികൊടുക്കും എന്ന്‍ ചിന്തിച്ച് താടിക്ക് കയ്യും കൊടുത്ത് പത്രമോഫീസിലെ കൂടുസ്സുമുറിയില്‍ കുത്തിയിരുന്ന എന്‍റെ മുമ്പിലേക്ക് ആറടിപൊക്കവും ഉരുക്കുമുഷ്ടികളും തീപാറുന്ന കണ്ണുകളും ഉള്ള അയാള്‍ കടന്ന് വന്നത് പെട്ടെന്നാണ്, ആരിത് ചെഗുവേരയോ?