Sunday, 13 October 2013

കാന്തപുരത്തിന്റെ വണ്ടിക്കാളകള്‍ - ('രാജമാണിക്യം' ഭാഗം 2)

രാജമാണിക്യം അവാര്‍ഡ് ഒന്നാം ഭാഗം

ഫോട്ടോയില്‍ കാണുന്ന, ഘോരഘോരം പ്രസംഗിക്കുന്ന  മാന്യ ദേഹത്തിന്‍റെ പേര് പൊന്മള അബ്ദുല്‍കാദര്‍ മുസ്ലിയാര്‍, മലപ്പുറം ജില്ലയിലെ പൊന്മള സ്വദേശി...വലിയ പണ്ഡിതന്‍, ഗ്രന്ഥകര്‍ത്താവ്, വലിയ ശിഷ്യ സമ്പത്തുള്ള മഹാന്‍., കാന്തപുരം ഗ്രൂപ്പിലെ പ്രമുഖ നേതാവ്
സ്വര്‍ഗ്ഗം കാന്തപുരത്തിന്റെ ട്രൌസറിന്റെ കീശയിലാണ്, അവിടെമാത്രമാണ്.. സ്വര്‍ഗ്ഗം വേണോ അഹ് ലു സമ്പത്ത് വല്‍ജമാ അത്തില്‍ അണിചേരണം എന്ന ഗ്രൂപ്പിന്‍റെ പ്രഖ്യാപിത മുദ്രാവാക്യം പ്രചരിപ്പിക്കുന്ന നേതാവ്, ശത്രു നിരയില്‍ പെട്ട ആത്മീയ വാദികളെ നേരിടുക എന്ന ദൌത്യമാണ് ഈ മഹാന് ലഭിച്ചിരിക്കുന്നത്.

'രാജമാണിക്യം' അവാര്‍ഡ് കാന്തപുരത്തിന്

കേരളത്തിലെ ഏറ്റവും നല്ല പോത്തുകളുടെ ഉടമയെ ആദരിക്കാന്‍ വേണ്ടി, തെക്കന്‍ തിരുവിതാംകൂറിലെ പ്രമുഖ  പോത്ത് വ്യാപാരി രാജമാണിക്യത്തിന്‍റെ പേരില്‍ രാജമാണിക്യം ഫാന്‍സ് അസോസിയേഷന്‍ നല്‍കുന്ന പ്രഥമ 'രാജമാണിക്യം' പുരസ്കാരം കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ലഭിച്ചു, സംസ്ഥാനത്തെ പ്രമുഖ പോത്ത്ഉടമകളായ വെള്ളാപ്പള്ളി നടേശന്‍, സുകുമാരന്‍ നായര്‍, കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, ബാലകൃഷ്ണപിള്ള, കെ എം മാണി, തുടങ്ങി ഒട്ടേറെ പേര്‍ പരിഗണിക്കപ്പെട്ടുവെങ്കിലും അവസാന റൌണ്ടില്‍ കാന്തപുരത്തിന്റെ നാലയലത്ത് എത്താന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ല,   കഴിഞ്ഞ ഒരു വര്ഷം പോത്തുവ്യവസായത്തില്‍ ഉണ്ടാക്കിയ വന്‍ നേട്ടമാണ് പല പരമ്പരാഗത പൊതു വ്യാപരികളെയും കടത്തിവെട്ടി  കാന്തപുരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

Recent Posts