Tuesday 21 October 2014

മറുനാടന്‍ മലയാളി നന്നാകുമോ....? റൈറ്റ് തിങ്കേഴ്സിന് പോലും പ്രതീക്ഷയോ... ?

എഫ് ബി യിലെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പില്‍  ashkar lessirey  ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇട്ട സ്റ്റാറ്റസ് ഒന്നു പിടിച്ചു നിര്‍ത്തുന്നതാണ്. മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്കറിയയുടെ  , മറുനാടനെ ഒന്നു സീരിയസ്സ് ആക്കാന്‍ ശ്രമിക്കുന്നു.......  എന്ന  സ്റ്റാറ്റ്സ് അഷ്കര്‍ തികച്ചും പോസിറ്റീവ് ആയി ചര്‍ച്ചക്കിടുകയാണ് ചെയ്തിരിക്കുന്നത്. ഷാജനും അഷ്കറും തമ്മിലുള്ള കെമിസ്ട്രി വായനക്കാര്‍ക്ക് അറിയാമായിരിക്കുമല്ലോ,  മറുനാടന്‍ മലയാളിയെ വിമര്‍ശിക്കാന്‍ ഒരു ബ്ലോഗ് തന്നെ തുടങ്ങിക്കളഞ്ഞ കക്ഷികളുടെ 'നേതാവാണ്' അഷ്കര്‍. നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ മറുനാടനെ തുണി ഉരിഞ്ഞു നിര്‍ത്തിയ അഷ്കറിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഈ യിടെ മറുനാടനില്‍ പ്രസിദ്ധീകരിച്ച തന്‍റെ ആത്മകഥയില്‍ ചില അധ്യായങ്ങള്‍ തന്നെ ഷാജന്‍ മാറ്റിവെച്ചു കളഞ്ഞു അഷ്കറിന് പണികൊടുക്കാന്‍, ആ അഷ്കറാണ് മറുനാടന്‍ സീരിയസ്സ് ആവാന്‍ പോകുന്നു എന്ന ഒരു വാക്ക് കേട്ടതോടെ ശുഭാപ്തി വിശ്വാസിയായി മാറുന്നത്...
എന്തായിരിക്കും ഇതിന്‍റെ ഗുട്ടന്‍സ്?

ഈ ബ്ലോഗ്ഗില്‍ ഷാജന്‍സ്കറിയയെയും മറുനാടനെയും തൊട്ടും തലോടിയും ചിലപ്പോഴൊക്കെ മര്‍മ്മം നോക്കി ചവിട്ടിയും പല തവണ എഴുതിയിട്ടുണ്ട്. 
കാരണം ഈ ഷാജന്‍ സ്കറിയ എന്ന 'പഹയനില്‍' ഉള്ള പ്രതീക്ഷ തന്നെയാണ്, മറുനാടന്‍ മലയാളിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ശുഭ പ്രതീക്ഷ വെച്ചു പുലര്‍ത്തിയത് ഷാജനിലായിരുന്നു, നല്ല കാലിബറുള്ള പഹയന്‍. പണ്ട് പെണ്ണ് കെട്ടുന്നതിനും മുമ്പ് സ്വന്തം വഴിയേ നടക്കാന്‍ ധൈര്യം കാണിച്ച, ജീവിതത്തില്‍ ഉടനീളം ഒരു 'ധിക്കാരിയെ മനസ്സില്‍ സൂക്ഷിച്ച തോല്‍ക്കാന്‍ തയ്യാറാല്ലാത്ത പ്രകൃതമുള്ള ഒരു ചെറുപ്പക്കാരന്‍. അയാള്‍ ഒരു പത്രം ഒരു കൊല്ലം കൊണ്ട് നിരവധി പ്രയാസങ്ങളെ അതിജീവിച്ച്  വിജയിപ്പിച്ചെടുത്തപ്പോള്‍ ഒന്ന് സന്തോഷിച്ചു പോവില്ലേ ആരായാലും....? കോര്‍പ്പറേറ്റ് ഓഫീസ്, ഇന്‍റര്‍നാഷണല്‍ എഡിഷന്‍ തുടങ്ങിയ ജാഡകള്‍ ഒക്കെ അടിക്കുമെങ്കിലും പഴയ കാലത്തെ സായാഹ്ന പത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു മാറുനാടന്റെ ആദ്യവര്‍ഷം, മുതലാളിയും, എഡിറ്ററും, അച്ചടിക്കുന്നവനും സൈക്കിളില്‍ വിതരണം ചെയ്യുന്നവനുമായ സായാഹ്ന പത്ര മുതലാളിയെപ്പോലെയാണ് ഷാജന്‍ മറുനാടനെ ആദ്യവര്‍ഷം കൊണ്ട് നടന്നത്, അങ്ങനെ വിജയിപ്പിച്ചെടുത്ത ഒരു ഓണ്‍ലൈന്‍ പത്രം, അതും വര്‍ഗ്ഗീയത ഒട്ടുമില്ലാത്ത ഒരു പത്രക്കാരന്റെ കയ്യില്‍ കാണുംബോള് സന്തോഷിച്ച് പോകും സര്‍ 

കാരണം. 
അങ്ങനെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, മനുഷ്യര്‍ക്കിടയില്‍ സംശയം ജനിപ്പിച്ച്,   പരസ്പര വിശ്വസം നശിപ്പിച്ച്, തമ്മില്‍ തല്ലിച്ചു ആ ചുടുചോരയുടെ ബലത്തില്‍ അധികാരത്തില്‍ കയറി പൊതു മുതല്‍ മോഷ്ട്ടിക്കുന്ന തനി തെമ്മാടികള്‍ വാഴുന്ന കാലമാണിത്, ഈ കാട്ടുകൊള്ള തുടങ്ങിയിട്ട് കാലം കുറെയായി, ഇവര്‍ക്ക് വീടുവേല ചെയ്ത് പാപത്തിന്‍റെ ശംബളം പറ്റുന്നവരായി രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ മാറിയതോടെ സ്ഥിതിഗതികള്‍ വീണ്ടും ഭീബല്‍സമാവുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് തമ്മില്‍ തല്ലാന്‍ വിഷയങ്ങള്‍ ഇട്ടു കൊടുത്ത് കറുത്ത സായിപ്പന്മാര്‍ക്കും വെളുത്ത സായിപ്പന്മാര്‍ക്കും വിടു വേല ചെയ്യുന്ന 'മഹാന്‍മാര്‍' രാജ്യത്തിന്‍റെ 'ആശയും ആവേശവും പ്രതീക്ഷയുമായി അവതരിപ്പിക്കപ്പെട്ടതിന് പിന്നില്‍ പിമ്പു പണി ചെയ്തത് ഈ രാജ്യത്തെ പത്രക്കാരാണ്,  ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് രാജ്യമൊട്ടാകെ ഹിന്ദുവും മുസ്ലിമും തമ്മില്‍ തല്ലിയ തക്കത്തിന് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്തവരെ പാവം ജനത തിരിച്ചറിയാതെ  പോയതിന്റ്റെ ഉത്തരവാദികള്‍ ഈ പിംബുകള്‍ മാത്രമാണ്, കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഭരണകക്ഷി തെരെഞ്ഞെടുപ്പ് വിജയം നേടിയ അവസരം പോലും ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാനുള്ള അവസരമാക്കിക്കളഞ്ഞ കോര്‍പ്പറേറ്റ് ദാസന്മാരെ തുറന്നു കാണിക്കാന്‍ എത്ര പത്രക്കാര്‍ക്ക് സാധിച്ചു....?

ഇങ്ങനെ ഒരു കാലത്ത് നാടിനോടും സഹജീവികളോടും സ്നേഹമുള്ള മനുഷ്യത്വമുള്ള ആരും ചെയ്യേണ്ട ഒന്നാമത്തെ ദൌത്യം ഈ നാട്ടിലെ ജനങ്ങളുടെ പരസ്പര വിശ്വാസത്തിന് കാവല്‍ നില്‍ക്കലാണ് , അത് തകര്‍ക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കലാണ് . മത ഭ്രാന്തന്‍മാരേയും രാഷ്ട്രീയ ഭിക്ഷാം  ദേഹികളെയും വിലക്കെടുത്തുകൊണ്ട് കോര്‍പ്പറേറ്റ് മുതലാളില്‍മാര്‍ രാജ്യത്തെ ഊറ്റി കുടിക്കുന്നതിനെതിരെ ഒച്ചവെക്കലാണ്, നാടിന്‍റെ മനസ്സും ശരീരവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുന്നണിപ്പോരാളികള്‍ ആവുകയാണ് ചെയ്യേണ്ടത്... ഓണ്‍ലൈന്‍ ഇടങ്ങളെ വിഷവിതരണ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കാലത്ത് ഷാജനെപ്പോലൊരാള്‍ ഓണ്‍ലൈനില്‍ നാലാള്‍ ശ്രദ്ധിക്കുന്ന ഒരിടം സ്വന്തമാക്കുന്നത് കണ്ടാല്‍ ഒരു പ്രതീക്ഷ തോന്നിപ്പോകും, അയാളില്‍ ഒരു പോരാളിയെ കാണാന്‍ ആഗ്രഹിച്ചു പോകും. 
പക്ഷേ സംഭവിച്ചത് നേരെ മറിച്ചാണ്, കാല്‍ കാശ്  കണ്ടാല്‍ കമഴ്ന്നടിച്ചു വീഴുന്ന ചില 'തനി സ്വന്തക്കാരുടെ'  സ്വഭാവമാണ് കണ്ടത്. വര്‍ഗ്ഗീയ വൃണങ്ങളെ പരമാവധി പഴുപ്പിച്ചു നിര്‍ത്തി ആ ചോരയിലും ചലത്തിലും നിന്ന് എങ്ങനെ കാല്‍ കാശുണ്ടാക്കാം എന്ന് ഗവേഷണം നടത്തുന്ന മറുനാടനെയാണ്   വായനക്കാര്‍ അനുഭവിക്കേണ്ടി വന്നത്, വല്ലാതെ ചീഞ്ഞു നാറിയപ്പോള്‍ ഉപദേശിക്കാന്‍ ചെന്നവരോട് മുതലാളി നടത്തിയ വിശദീകരണങ്ങള്‍ വായിച്ചാലറിയാം ഷാജന്‍ എന്തു മാത്രം നിരാശപ്പെടുത്തിക്കളഞ്ഞു എന്ന്. 
പല വിധ ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ മുതലാളി നടത്തിയ ആത്മകഥാ പ്രതിരോധത്തോട് സ്ഥിരം വായനക്കാര്‍ പുലര്‍ത്തിയ നിസ്സംഗത കണ്ടാല്‍ അറിയാം ഒരു സ്മാര്‍ത്തവിചാരത്തില്‍ അപ്പുറം ആരും അത് ഗൌനിച്ചില്ല എന്ന്‍. 

ഇപ്പോള്‍ ഷാജന്‍ സ്കറിയക്ക് ഉണ്ടായ സീരിയസ്സ് ആവണമെന്ന ബോധം അഷ്കറിനെപ്പോലെ ഒരു ആസ്ഥാന വിമര്‍ശകന്റ്റെ പോലും മനസ്സ് ഇളക്കിയെങ്കില്‍ അതിലെ ശുഭ സൂചന കാണാന്‍ മറുനാടന് കഴിയട്ടെ എന്ന്‍ ആശംസിക്കാം, സമൂഹത്തിന്‍റെ മനസ്സറിയാന്‍ കഴിയുന്ന, പണമല്ല ലോകം, പണമല്ല ജീവിതം,  എന്ന് തിരിച്ചറിയാന്‍ ശേഷിയുള്ള പത്രപ്രവര്‍ത്തകരെയും മുതലാളിമാരെയും കാലം ആവശ്യപ്പെടുന്നുണ്ട്.  മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സ്വന്തം ഇടം വരച്ചിടാന്‍ ശേഷിയുള്ള ഒരാള്‍ എന്തിന്‍റെ പേരിലായാലും ഭാര്യയുടെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന ഒരു വെറും ഭര്‍ത്താവായി ഒടുങ്ങിപ്പോവാതിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. 
ഒരു വാക്ക് കൂടി, സെബിന്‍ ജേക്കബ് ഒരു പ്രതീക്ഷയാണ്. മറുനാടന്‍ നന്നായില്ലെങ്കിലും സെബിന്‍ ചീത്തയാവാതിരിക്കട്ടെ. 


Related Posts


                                 

2 comments:

  1. ഞാന്‍ പോസറ്റീവ് ആയി പറഞ്ഞത് മൊത്തം മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിക്കാന്‍ പോവുകയാണ് :)

    കിട്ടിയ വിവരം അനുസരിച്ച് മറുനാടന്‍ കൂടുതല്‍ പൈങ്കിളി ആവാനാണ് പോകുന്നത് :D

    ReplyDelete
  2. "ഒരു വാക്ക് കൂടി, സെബിന്‍ ജേക്കബ് ഒരു പ്രതീക്ഷയാണ്. മറുനാടന്‍ നന്നായില്ലെങ്കിലും സെബിന്‍ ചീത്തയാവാതിരിക്കട്ടെ." :)))))

    ReplyDelete